“Lord Buddha stands for the greatest blessings of God to humanity. Tibet as a nation and the Tibetan culture stands for the Buddha. His Holiness the Dalai Lama stands for humanity and compassion; human rights and human culture. And I wish he becomes popular in the whole world. He is not just an individual, not the state, he is for global culture.
The people of Tibet are dying, they are becoming slaves, we cannot allow that. They are entitled for full freedom and we stand for that. Support its culture and independence. We are with them. May this Day grow more glorious!”
(Message from Justice Shri VR Krishna Iyer on the 77th birthday of His Holiness the Dalai Lama and World Tibet Day on July 6, 2012. He was speaking to the gathering while blessing the “Flame of Truth”)
"ഭഗവാൻ ബുദ്ധൻ മാനവരാശിക്ക് മഹത്തായ ഈശ്വരീയ അനുഗ്രഹങ്ങൾ ചൊരിയുവാനായി നിലകൊള്ളുന്നു. തിബത്ത് ഒരു രാഷ്ട്രമെന്ന നിലയിലും സംസ്കാരമെന്ന നിലയിലും ഭഗവാൻ ബുദ്ധനുവേണ്ടി നിലകൊള്ളുന്നു. ലോകം മുഴുവൻ അഭിവന്ദ്യനായ ദലൈ ലാമ മാനവികതക്കായും കാരുണ്യത്തിനായും മനുഷ്യാവകാശങ്ങൾക്കായും നിലകൊള്ളുന്നു. അദ്ദേഹത്തെ ലോകം മുഴുവൻ അറിയാൻ ഇടവരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഒരു വ്യക്തി എന്നതിനും രാഷ്ട്രനായകൻ എന്നതിനും അതീതമായി ആഗോളസംസ്കൃതിക്കായി നിലകൊള്ളുന്നു.
തിബത്തന് ജനത മരിച്ചുകൊണ്ടിരിക്കുകയാണ്. തിബത്തുകാർ അടിമകളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് നമുക്ക് ഒരിക്കലും അനുവദിക്കാൻ പാടില്ല. സമ്പൂർണ്ണസ്വാതന്ത്ര്യം അവർക്ക് അർഹതപ്പെട്ടതാണ്. നാം അതിനുവേണ്ടിയാണ് ശബ്ദമുയർത്തുന്നത്. തിബത്തൻ ജനതയുടെ സംസ്കൃതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നമ്മളും അവരോടൊപ്പം നിൽക്കുന്നു. ദലൈ ലാമയുടെ ജന്മദിനവും തിബത്തൻ ദിനവും കൂടുതൽ മഹനീയമായി തീരട്ടെ."
നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ ജസ്റ്റീസ് വിആർ കൃഷ്ണയ്യർ - ദലൈ ലാമയുടെ ജന്മദിനവും ലോക തിബത്ത് ദിനവുമായ 2012 ജൂലായ് ആറാം തീയതി നല്‍കിയ സന്ദേശം.
No comments:
Post a Comment